Skip to main content

കുടിശ്ശിക തീർപ്പാക്കൽ അദാലത്ത് നീട്ടി

 

കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡ് ക്ഷേമ നിധി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന കുടിശ്ശിക തീർപ്പാക്കൽ അദാലത്ത് മാർച്ച് 8 മുതൽ 3 മാസത്തേക്ക് കൂടി നീട്ടി. ജൂൺ ഏഴു വരെയാണ് അദാലത്ത് കാലയളവ്. 

അദാലത്തിൽ അംഗങ്ങൾക്ക് താഴെ പറയുന്ന ഇളവുകളാണ് ലഭിക്കുന്നത്. അംശാദായം കുടിശ്ശിക ആയിട്ടുളളവരുടെ പിഴ പലിശ പൂർണ്ണമായും ഒഴിവാക്കി കൊടുക്കുന്നു, അംശാദായം കുടിശ്ശിക ആയി അംഗത്വം കട്ട് ആയവർക്ക് അപേക്ഷ നൽകാതെ തന്നെ അംഗത്വം പുതുക്കുവാൻ അവസരം ലഭിക്കുന്നു.കുടിശ്ശിക തുക ഒരുമിച്ച് അടക്കുവാൻ ബുദ്ധിമുട്ട് ഉളളവർക്ക് അദാലത്ത് കാലയളവിനുള്ളിൽ പരമാവധി 5 ഇൻസ്റ്റാൾമെന്റ് ആയി തുക അടക്കാവുന്നതാണ്, കൂടാതെ ക്ഷേമനിധിയിൽ പുതുതായി ചേരുവാൻ ആഗ്രഹിക്കുന്നവർ ഓൺ ലൈനിൽ അപേക്ഷ സമർപ്പിച്ച് ഓഫീസിലോ, ക്യാമ്പ് നടക്കുന്ന സ്ഥലത്തോ എത്തി വിവരം അറിയിക്കേണ്ടതാണ്. അപേക്ഷ ഓൺ ലൈനിൽ സമർപ്പിക്കുവാൻ unorganisedwssb.org വെബൈറ്റ് സന്ദർശിക്കുക.
 

date