Skip to main content
തൊഴിലുപകരണങ്ങളുടെ വിതരണം

തൊഴിലുപകരണങ്ങളുടെ വിതരണം

ചിതറ ഗ്രാമപഞ്ചായത്തിലെ അരിപ്പ വാര്‍ഡില്‍ 200 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ച പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുപകരങ്ങള്‍ വിതരണം ചെയ്തു. പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ മണ്‍വെട്ടി, കുന്താലി, ചോറ്റ്പാത്രം, ബൂട്ട്‌സ്, ഗ്ലൗസ് എന്നിവയടങ്ങിയ കിറ്റാണ് നല്‍കിയത്. വാര്‍ഡ് അംഗം പ്രജിത്ത് പി. അരളീവനം ഉദ്ഘാടനം നിര്‍വഹിച്ചു. വനസംരക്ഷണസമിതി പ്രസിഡന്റ് എസ് ഗിരീഷ് അധ്യക്ഷനായി. എസ് ടി പ്രമോട്ടര്‍മാരായ സുജിത്ത്, അതുല്യ, സുമ തുടങ്ങിയവര്‍ പങ്കെടുത്തു.

date