Skip to main content
ബയോബിന്‍ വിതരണം ചെയ്തു

ബയോബിന്‍ വിതരണം ചെയ്തു

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിപ്രകാരം 1000 കുടുംബങ്ങള്‍ക്ക് ബയോബിന്‍ വിതരണം ചെയ്തു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് ഖാന്‍, തങ്കമ്മ എബ്രഹാം, രാമചന്ദ്രന്‍ പിള്ള, സജയയകുമാര്‍, ഗ്രാമസേവകരായ ശാലിനി, വിനീത, പാര്‍വതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധുനിക മാലിന്യനിര്‍മാര്‍ജന ഉപകരണമായ ബയോബിന്നില്‍ മാലിന്യം നിക്ഷേപിച്ച് 30 ദിവസത്തിനുള്ളില്‍ ജൈവവളം ഉത്പാദിപ്പിക്കാം

date