Skip to main content
.

ഇടുക്കി മെഡിക്കല്‍ കോളേജ് :അവലോകനയോഗം ചേര്‍ന്നു

 

 ഇടുക്കി മെഡിക്കല്‍ കോളേജിലെ  നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ നിര്‍മാണ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കി. ആശുപത്രിയിലെ വിവിധ ബ്ലോക്കുകള്‍,പുരുഷ-വനിതാ ഹോസ്റ്റല്‍, വിവിധ ലാബുകള്‍, റോഡ്, വാട്ടര്‍ടാങ്ക് നിര്‍മാണം, ഇലക്ട്രിക്കല്‍ ജോലികള്‍, തുടങ്ങിയ വിവിധ പ്രവൃത്തികള്‍ യോഗം അവലോകനം ചെയ്തു. ജോലികളുമായി ബന്ധപ്പെട്ട കമ്പനികള്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരില്‍ നിന്നും നിര്‍മാണത്തിന്റെ തല്‍സ്ഥിതി മനസിലാക്കി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. യോഗത്തിന്  ശേഷം മെഡിക്കല്‍ കോളേജ്, ഹോസ്റ്റലുകള്‍,നിര്‍മാണം നടക്കുന്ന മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍   പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം  സന്ദര്‍ശനം നടത്തി. ആരോഗ്യകേരളം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് , സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്.നായര്‍,  മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

റിവ്യൂ മീറ്റീംഗ് വീഡിയോ ലിങ്ക് : https://we.tl/t-MJz10HvVEM

date