Skip to main content

ഇലക്ട്രിക്കല്‍, എ.സി പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

 

 പീരുമേട് താലൂക്കാശുപത്രിയിലെ 680 സ്‌ക്വയര്‍ ഫീറ്റുള്ള ഫാര്‍മസി സ്റ്റോറില്‍  ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള അനുബന്ധമായ പ്രവൃത്തികളും ചെയ്ത് ഏ.സി സ്ഥാപിക്കുന്നതിന്   താല്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ മുദ്ര വെച്ച ടെന്ററുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 14 ന് ഉച്ചക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. അന്നേദിവസം നാലുമണി വരെ ഫോമുകള്‍ സ്വീകരിക്കും. മാര്‍ച്ച് 15ന്  രാവിലെ 10 മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04869 232424..

date