Skip to main content

നവകേരള സദസ്സ് അപേക്ഷകള്‍ എത്രയും വേഗം തീര്‍പ്പാക്കണം: ജില്ലാ കളക്ടര്‍

 

നവകേരള സദസ്സില്‍ ലഭിച്ച ജില്ലാതലത്തില്‍ തീര്‍പ്പാക്കാവുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഇനി പരിഹരിക്കാനുള്ള അപേക്ഷകള്‍ എത്രയും വേഗം തീര്‍പ്പാക്കുന്നതിന് അദ്ദേഹം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം മുഴുവന്‍ അപേക്ഷകളും പരിഹരിക്കണം. 

നവകേരള സദസ്സില്‍ ലഭിച്ച അപേക്ഷളിലെ തീര്‍പ്പ് സംബന്ധിച്ച് യോഗത്തില്‍ വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ കെ.മീര, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാം, ഹുസൂര്‍ ശിരസ്തദാര്‍ (ഇന്‍ ചാര്‍ജ്) ബിന്ദു രാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date