Skip to main content

പലസ്തീനികളുടെ ദുരിതം മാധ്യമങ്ങള്‍ ലോകത്തെ അറിയിക്കുന്നില്ല: വെയ്ല്‍ അബാദ്

 

സയണിസ്റ്റ്‌റുകള്‍ പലസ്തീനികളെ ഭൂമിയില്ലാത്ത ജനതയാക്കിയെന്നും അവര്‍ കടുത്ത ദുരിതത്തിലാണെന്നും ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നില്ലെന്നും സീനിയര്‍ ഫോറിന്‍ ജേര്‍ണലിസ്റ്റ് വെയില്‍ അബാദ് പറഞ്ഞു. കേരള മീഡിയ കോണ്‍ക്ലേവ് അവസാന ദിവസമായ ഇന്നലെ പലസ്തീനും മാധ്യമ പക്ഷപാതവും എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാസയില്‍ യഥാര്‍ത്ഥത്തില്‍ ഔദ്യോഗിക ജേണലിസ്റ്റുകള്‍ ഇല്ല. പ്രദേശത്തുള്ള അമേരിക്കന്‍ ട്രൂപ്പുകളാണ് ഏജന്‍സികള്‍ക്ക് വാര്‍ത്ത നല്‍കുന്നത്. 31000 പേര്‍ കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള കണക്കുകള്‍ ആശുപത്രികളും ആരോഗ്യ വകുപ്പും തരുന്നതാണ്. ശരിയാകണമെന്നില്ല. 2.5 മില്യണ്‍ ആളുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലുണ്ട്. മനുഷ്യാവകാശ ലംഘനങ്ങള്‍ നിരവധിയാണ്. ഒന്നും ലോകമറിയുന്നില്ലെന്ന് വെയ്ല്‍ അബാദ് പറഞ്ഞു.

ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നം ബാലന്‍സ് ചെയ്യാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഹമാസ് ഭീകരരും ഇസ്രയേലും തമ്മിലാണ് യുദ്ധം എന്ന് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നു. കളമശ്ശേരി സ്ഫോടനം ഹമാസ് ആണ് നടത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ശ്രമിച്ചു എന്നും കൈരളി ടിവി ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളില്ലാത്ത ഭൂമിയും,ഭൂമിയില്ലാത ജനങ്ങളുമാണ് പലസ്തീന്‍. പക്ഷേ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഇസ്രയേല്‍ മതിയെന്ന് മാധ്യമം എഡിറ്റര്‍ വി.എം. ഇബ്രാഹിം പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളും, മനുഷ്യാവകാശവുമെല്ലാം ഇസ്രയേല്‍ തുടച്ചു നീക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍്. അതിനൊരു ഉദാഹരണമാണ് ഒരു ജൂത സ്ത്രീയെ ഹമാസ് ലൈംഗികമായി പീഡിപ്പിച്ചു എന്ന വ്യാജവാര്‍ത്ത സമീപകാലത്ത് നമ്മള്‍ കണ്ടത് എന്ന് രാഷ്ട്രീയ വിദേശകാര്യ മാധ്യമപ്രവര്‍ത്തകന്‍ ശാസ്ത്രി രാമചന്ദ്രന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ പലസ്തീനെ പരാജയപ്പെടുത്തി, അറബ് ലോകവും നമ്മളും പലസ്തീനിനെ പരാജയപ്പെടുത്തി കൊണ്ടിരിക്കുകയാണ് എന്ന് ജര്‍മന്‍ ടിവി ചീഫ് പ്രൊഡ്യൂസര്‍ പി.എം.നാരായണന്‍ പറഞ്ഞു.

date