Skip to main content

'സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷന്‍ വിത്ത് എ. ഐ' ഏകദിന ശില്പശാല

 

കൊച്ചി: കേരള മീഡിയ കോണ്‍ക്ലേവ് '24 ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ  മൂന്നാം ദിനമായ ഇന്നലെ ( 04.03.24) സോഷ്യല്‍ മീഡിയ 'കണ്ടന്റ് ക്രിയേഷന്‍' വിത്ത് എ. ഐ. എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മാതൃഭൂമി  ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍, മാതൃഭൂമി മീഡിയ സ്‌കൂള്‍ ഡീന്‍  ഷാജന്‍ സി കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എ. ഐ. ഉപയോഗിച്ചുള്ള മാധ്യമപ്രവര്‍ത്തനത്തിന് കൂടുതല്‍ സാധ്യതകള്‍ ഉണ്ടെന്നും ആളുകളുടെ താത്പര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് 'ഉള്ളടക്കം സൃഷ്ടിക്കലിന്റെ'കൂടി  മാറ്റം അനിവാര്യമാണെന്നും, ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ 76 കോടിക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട് എന്നാണ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കണക്ക് എന്നും സുനില്‍ പ്രഭാകര്‍ പറഞ്ഞു. ആളുകളെ രസിപ്പിക്കുന്നതിനായി 'വീഡിയോ ക്രമം'കൃത്യമായി ചെയ്യണം, ഇന്നത്തെ കാലത്ത് വാര്‍ത്തയിലേക്ക് ഏറ്റവും കൂടുതല്‍ റഫറന്‍സ് വരുന്നത് സാമൂഹികമാധ്യമങ്ങളില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യധാരാ മാധ്യമങ്ങള്‍ 'കണ്ടന്റ് ക്രിയേഷന്റെ' സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു. അച്ചുകള്‍ നിരത്തിവെച്ച് പത്രങ്ങള്‍ ഉണ്ടാക്കിയിരുന്ന കാലത്ത് നിന്ന് ആര്‍ട്ടിഫിഷ്യന്‍സ് ഇന്റലിജന്‍സ് ഉപയോഗിച്ച് പത്രങ്ങള്‍ ഉണ്ടാക്കുന്ന കാലത്തിന്റെ മാറ്റം വളരെ അഭിമാനജനകമാണെന്ന് ക്ലാസെടുത്ത മാതൃഭൂമി ഷാജന്‍ സി കുമാര്‍ പറഞ്ഞു.

date