Skip to main content

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മാറുന്ന മാധ്യമ ലോകവും

നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ അനന്തം; വിവേകപൂര്‍വ്വം വിനിയോഗിക്കാനാകണം

• വാര്‍ത്ത നിര്‍മ്മിതി കാലോചിതമാകണം
• ചര്‍ച്ചാ വിഷയങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിര്‍ണ്ണയിക്കുന്നു
• വ്യാജനിര്‍മ്മിതികളെ തിരിച്ചറിയുന്നതിനുള്ള ശേഷി വികസിപ്പിക്കണം

കൊച്ചി : റിപ്പോര്‍ട്ടിങ്ങില്‍ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ അനന്തമാണ്, അവ വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് കേരള മീഡിയ കോണ്‍ക്ലേവിന്റെ മൂന്നാം ദിനത്തില്‍ സംഘടിപ്പിച്ച 'സോഷ്യല്‍ മീഡിയ കണ്ടെന്റ് ക്രിയേഷന്‍ വിത്ത് എ.ഐ.' സെമിനാര്‍ അഭിപ്രായപ്പെട്ടു. സാധ്യതകള്‍ അനേകമെന്നത് പോലെ അവധാനതയോടെ സമീപിക്കാന്‍ സാധിക്കണമെന്നതും പ്രധാനമാണ്. എ.ഐയുടെ ആവിര്‍ഭാവം സര്‍ഗ്ഗാത്മക രചനകളും, ചിത്ര നിര്‍മ്മിതിയും എല്ലാം അനായാസമാക്കിയിട്ടുണ്ട്. പ്രധാന വെല്ലുവിളി ഇത്തരം രചനകളില്‍ മാനവികമായ സവിശേഷതകളില്ല എന്നതാണ്.

മാധ്യമ സ്ഥാപനങ്ങളെ സംബന്ധിച്ച് ആര്‍കൈവ്‌സില്‍ നിന്ന്് സമയോചിതമായി ശേഖരങ്ങള്‍ പുറത്തെടുക്കുക എന്നത് പ്രധാനമാണ്. സാധാരണ ഗതിയില്‍ ക്ലേശകരമായ ഇത്തരം ജോലികള്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അനായാസകരമായി മാറിയിട്ടുണ്ട്.

date