Skip to main content

മധുരം കിനിയും സംരംഭവുമായി നാല് യുവാക്കൾ

സ്വന്തമായൊരു ബിസിനസ്സ് എന്ന നാല് യുവാക്കളുടെ സ്വപ്നമാണ് ഫ്രൂട്ട് സ്റ്റിക്. സുഹൃത്തുക്കളായ പ്രസൂൺ, അസ്കർ, ഷഹൽ, സുബിഷ തുടങ്ങിയ യുവാക്കളാണ് ഇത്തരം ഒരു സംരംഭവുമായി മുന്നോട്ട് വന്നത്. ചെറിയ മുതൽമുടക്കിൽ തുടങ്ങിയ നിർമ്മാണ സംരംഭമാണിത്. സിപ് അപ്പിന് എന്നും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. എന്നാല് വിപണിയിൽ ഇറങ്ങുന്ന സിപ് അപ്പുകൾ കൃത്രിമ നിറങ്ങളും, ഗന്ധവും, രുചികളും ചേർത്താണ് ഇറങ്ങുന്നത്. ഇതെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പൂർണ്ണമായും പ്രകൃതിദത്തമായി നിർമ്മിച്ചെടുക്കുന്ന ഉൽപ്പന്നങ്ങളാണ് ഫ്രൂട്ട് സ്റ്റിക്കിലുള്ളത്. ചിക്കു, പൈനാപ്പിൾ, കോക്കനട്ട്, ചോക്കലേറ്റ് തുടങ്ങി 4 രുചികളിൽ ആണ് ഉൽപ്പന്നം മാർക്കറ്റിൽ ലഭ്യമാകുന്നത്. പാൽ, പാൽ ഉത്പന്നങ്ങൾ, പഴങ്ങളുടെ സത്ത് എന്നിവ മാത്രം ഉപയോഗിച്ചാണ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. മേൽമുറി പൈത്തിനിപ്പറമ്പിലാണ് നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്.

date