Skip to main content

അറിയിപ്പുകൾ 

 

ഗതാഗത നിയന്ത്രണം

സംസ്ഥാന പാത 38 ല്‍ നടുവണ്ണൂര്‍ ബസ്സ് സ്റ്റാന്റിന് മുന്‍വശം ഇന്റര്‍ലോക്ക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് അഞ്ച്) മുതല്‍ പ്രവൃത്തി  അവസാനിക്കുന്നതുവരെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത്  വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അഭിമുഖം നാളെ

ജില്ലയിലെ  പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഗണിതം) (മലയാളം മീഡിയം) (I  എൻ സി എ - എസ് ടി ) (കാറ്റഗറി നം. 278/2022), ഹൈസ്‌കൂൾ അസി.  (ഗണിതം) (മലയാളം മീഡിയം) (I  എൻ സി എ - എൽ സി /എ ഐ) (കാറ്റഗറി നം. 279/2022) എന്നീ തസ്തികകളുടെ   ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം നാളെ (മാർച്ച് ആറിന്) പി.എസ്.സി  ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ  പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്തു  ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ
ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും  അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ  ടിക്കറ്റ് പ്രൊഫൈലിൽ  ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ :   0495 2371971.

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മലബാർ ദേവസ്വം ബോർഡിന്റെ തലശ്ശേരി ഡിവിഷൻ ഉത്തരമലബാറിലെ ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർക്കുളള ധനസഹായ പദ്ധതി പ്രകാരം അർഹരായ മലബാർ പ്രദേശത്തെ കാവുകളിലെയും, ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനം വഹിക്കുന്ന ആചാരസ്ഥാനികർ, അന്തിത്തിരിയൻ, അച്ഛൻ (ക്ഷേത്ര ശ്രീകോവിലനകത്തെ കർമ്മം ചെയ്യുന്ന വിഭാഗം മാത്രം) കോമരം, വെളിച്ചപ്പാട്, കർമ്മി, തെയ്യം/തിറ കെട്ടിയാടുന്ന കോലധാരികൾ എന്നിവരിൽ നിന്നും പ്രതിമാസ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തിൽ കുറഞ്ഞത് 50 ദിവസമെങ്കിലും പ്രവൃത്തിയിലേർപ്പെട്ടെങ്കിൽ മാത്രമേ ഈ ധനസഹായത്തിന് അർഹരായിരിക്കുകയുളളൂ. ധനസഹായത്തിന് അർഹരായ സ്ഥാനികരും കോലധാരികളും നിശ്ചിത മാതൃകയിലുളള അപേക്ഷയുടെ മൂന്ന് പകർപ്പ് മാർച്ച് 13 നകം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ അസി. കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക www.malabardevaswom.kerala.gov.in ലഭിക്കുമെന്ന് അസി. കമ്മീഷണർ അറിയിച്ചു. ഫോൺ : 0490-2321818. 

ഖാദി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം  മാർച്ച് 31വരെ  

ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്നും സി.ബി .സി/പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർപ്പാക്കുന്നതിനായി ബോർഡ് 2023 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്തിയ അദാലത്തിലെ ഇളവുകൾ  മാർച്ച്  31 വരെ ലഭിക്കും.  വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവർക്കും പ്രസ്തുത തിയ്യതിക്കുള്ളിൽ ഒറ്റത്തവണ തീർപ്പാക്കൽ മുഖേന പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുകയും പലിശയിൽ ഇളവ് ലഭിക്കുകയും ചെയ്യുമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. . ഫോൺ: 0495 2366156, 9188401612, pokzd@kkvib.org.

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് സീറ്റ് ഒഴിവ്

എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യുസിങ്ങ് ടാലി), ഡാറ്റാ എൻട്രി ഓഫീസ് ആൻഡ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളുടെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. അവസാന തിയ്യതി : മാർച്ച് 14. പട്ടികജാതി/പട്ടികവർഗ്ഗ/ഒഇസി വിദ്യാർത്ഥികൾക്ക് കോഴ്‌സ് സൗജന്യമാണ്. വിവരങ്ങൾക്ക് 0495 2720250, 9745208363. 

നെറ്റ് കോച്ചിംഗ് 

ഐഎച്ച്ആർഡിയുടെ പാലക്കാട് അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ യുജിസി നെറ്റ് കോച്ചിംഗ് നൽകുന്നു. ജനറൽ പേപ്പർ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ II, ഇംഗ്ലീഷ് പേപ്പർ II, കോമേഴ്‌സ് പേപ്പർ II,  ഇലക്ട്രോണിക്‌സ് പേപ്പർ II, മാനേജ്‌മെന്റ് പേപ്പർ II എന്നീ വിഷയങ്ങളിലാണ് യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നത്. പ്രസ്തുത വിഷയങ്ങളിൽ പി.ജി കഴിഞ്ഞവർക്കും പി.ജി ചെയ്യുന്നവർക്കും  അപേക്ഷിക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസ്സുകൾ നടത്തുക. ഓൺലൈൻ, ഓഫ് ലൈൻ ക്ലാസ്സുകൾ ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  ഫോൺ  : 9495069307 8547005029 

നഴ്‌സിംഗ് അസിസ്റ്റന്റ് - അപേക്ഷ ക്ഷണിച്ചു

പയ്യോളി താലൂക്ക് ആയൂർവേദ ആശുപത്രിയിൽ ഒഴിവ് വരാൻ സാധ്യതയുളള നഴ്‌സിംഗ് അസിസ്റ്റന്റ്  തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച മാർച്ച് ആറിന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നടത്തുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. യോഗ്യത : എട്ടാം ക്ലാസ്സ് പാസ്, പഞ്ചകർമ്മ തൊഴിൽ പരിചയം അഭികാമ്യം. താത്പര്യമുള്ളവർ  എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ബയോഡാറ്റ, യോഗ്യത, തൊഴിൽ പരിചയ  സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് ഹാജരാകണം.  

ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് സ്‌പെഷ്യൽ സബ് ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പർപ്പസിലുള്ളത്) 2024-25 വർഷത്തിൽ വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത കമ്പനി ഡീലർമാരിൽ നിന്നും  ദർഘാസ് ക്ഷണിച്ചു. 14.2 കിലോഗ്രാം തൂക്കമുള്ള ഡൊമസ്റ്റിക് പർപ്പർസിലുള്ള ഗ്യാസ് സിലിണ്ടറിന് സർക്കാർ കാലാ കാലങ്ങളിൽ നിശ്ച്ചയിക്കുന്ന വിലയിൽ നിന്നും കുറവ് വരുത്താൻ തയ്യാറാകുന്ന വിലയുടെ തോതാണ്  ദർഘാസിൽ രേഖപ്പെടുത്തേണ്ടത്.   മുദ്രവെച്ച ദർഘാസ് അടങ്ങിയ കവറിന് മുകളിൽ ദർഘാസ് നമ്പറും, പേരും എഴുതി സൂപ്രണ്ട്, സ്‌പെഷ്യൽ സബ് ജയിൽ കോഴിക്കോട്, പുതിയറ പി ഓ, കോഴിക്കോട് ജില്ല, പിൻ.673004 എന്ന വിലാസത്തിൽ നൽകണം. ദർഘാസ് ഫോം വിൽക്കുന്ന അവസാന തിയ്യതി : മാർച്ച് 11 വൈകീട്ട് മൂന്ന് മണി. അന്നേ ദിവസം വൈകീട്ട് നാല് മണിക്ക് ദർഘാസ് തുറക്കുമെന്ന് സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് അറിയിച്ചു. ഗ്യാസ് വിതരണം തുടങ്ങേണ്ട തിയതി- ഏപ്രിൽ ഒന്ന്. ഫോൺ :  0495 2720391.

സിറ്റിംഗ് ഏഴിന്

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ചാത്തമംഗലം, പൂളക്കോട് ഗ്രാമ പഞ്ചായത്തിലുൾപ്പെട്ടിട്ടുളള അംഗങ്ങളിൽ നിന്നും അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി മാർച്ച് ഏഴിന് രാവിലെ 10 മണി മുതൽ ഉച്ച രണ്ട് മണി വരെ ചാത്തമംഗലം പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  അംശാദായം അടക്കാനെത്തുന്നവർ ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകർപ്പ് കൊണ്ട് വരണം. ഫോൺ ; 0495 2384006.

date