Skip to main content

കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ നിയമനം

 

ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി നടപ്പിലാക്കുന്ന നഗരസഭകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നു. കോട്ടയം നഗരസഭ -2, ഈരാറ്റുപേട്ട നഗരസഭ-1 ഒഴിവുകള്‍ ഉണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളും  അതത് നഗരസഭാ പരിധിയില്‍ താമസിക്കുന്ന വരുമായിരിക്കണം.  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടൂ, പ്രായപരിധി 45 വയസ്, സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് മറ്റ് യോഗ്യതകള്‍. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കുടുംബശ്രീ പ്രവൃത്തിപരിചയം എന്നിവ അധിക യോഗ്യതകളായിരിക്കും. എസ്.ജെ.എസ്.ആര്‍.വൈ പദ്ധതിയില്‍ സി.ഒ ആയി പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. നിശ്ചിത അപേക്ഷാഫാറം പൂരിപ്പിച്ച് വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ജില്ലാപഞ്ചായത്ത് ഭവന്‍, സിവില്‍സ്റ്റേഷന്‍ പി.ഒ. -686002 എന്ന വിലാസത്തില്‍     നല്‍കണം. അപേക്ഷാഫാറം ബന്ധപ്പെട്ട നഗരസഭാ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ നിന്ന് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി                ഡിസംബര്‍ എട്ട്. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട നഗരസഭാ കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസുകളില്‍ നിന്ന് ലഭ്യമാകും.

                                                              (കെ.ഐ.ഒ.പി.ആര്‍-1998/17)

date