Skip to main content

മുണ്ടൂർ താഴം വികസനത്തിന് തുടക്കമായി

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മുണ്ടൂർ താഴത്ത് നബാർഡ് ആർ ഐ ഡി എഫ് സേവിങ് പദ്ധതിയിൽ പഴമുക്ക് ബ്രാഞ്ച് കനാലിന് കുറുകെയുള്ള നിർമ്മാണം പൂർത്തീകരിച്ച തടയണയുടെ  ഉദ്ഘാടനവും ആർ കെ ഐ സേവിങ് പദ്ധതിയിൽ നടപ്പിലാക്കുന്ന ലീഡിങ് ചാലിന്റെ നിർമ്മാണ ഉദ്ഘാടനവും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവ്വഹിച്ചു. നബാർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രദേശത്തെ കോള്‍ പാടശേഖരങ്ങൾക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പാക്കാനാകും.  പതിയാർകുളങ്ങരയിൽ 90 ലക്ഷം രൂപ ചെലവഴിച്ച് എട്ട് സ്പാനും  പേരാമംഗലത്ത് 57.06 ലക്ഷം രൂപ ചെലവഴിച്ച് നാല് സ്പാനോടും കൂടിയാണ് എഫ് ആർ പി ഷട്ടറുള്ള തടയണ നിർമ്മിച്ചത്. തൃശ്ശൂർ - പൊന്നാനി കോൾ വികസന പദ്ധതിയുടെ ഭാഗമായി  വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ 4.05 കോടിയുടെ വികസന പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 മുണ്ടൂർ താഴം കോൾപ്പടവ് പെരിങ്ങന്നൂർ പൈറ്റിങ്കര മോട്ടോർ ഷെഡ് പരിസരത്ത് നടന്ന ചടങ്ങിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷാദേവി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.എം ലെനിൻ, മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഒ.വി ജിഷ, പുഴക്കൽ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഓഫീസർ പ്രതീഷ്, കെ എൽ ഡി സി ബോർഡ് മെമ്പർ എ.എസ് കുട്ടി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷീല സുനിൽകുമാർ, സി.എ സന്തോഷ്, ചീഫ് എഞ്ചിനീയർ പി.കെ ശാലിനി, മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജെ നിജോൺ, കൃഷി ഓഫീസർ ജസ്ന മരിയ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ മേരി പോൾസൺ, അഖില പ്രസാദ്, കോൾപ്പടവ് കൺവീനർ പി.എസ് അച്യുതൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date