Skip to main content
ലോക്‌സഭാ തിരഞ്ഞെടുപ്പ് കുടിവെള്ളവുമെത്തിച്ച്, തിരഞ്ഞെടുപ്പ് കാര്യവുമറിയിച്ച് ‘പ്രചാരണം’

ലോക്‌സഭാ തിരഞ്ഞെടുപ്പ് കുടിവെള്ളവുമെത്തിച്ച്, തിരഞ്ഞെടുപ്പ് കാര്യവുമറിയിച്ച് ‘പ്രചാരണം’

അന്തരീക്ഷത്തിലെ കൊടുംചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടുംകൂടിയാകവെ കുടിവെള്ളം നല്‍കി തണുപ്പിച്ച് സ്വീപ്. (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍). വോട്ടുരേഖപ്പെടുത്തണമെന്ന സന്ദേശം പകരാനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കാനുമായിരുന്നു ദാഹജലം നല്‍കിയത്. ചിന്നക്കട ഹെഡ്‌പോസ്റ്റോഫീസിന് സമീപമുള്ള ബസ്‌ബേയില്‍ ശ്രീനാരായണ വനിതാകോളജ് എന്‍. എസ്. എസ് യൂണിറ്റിന്റെ സഹകരണത്തോടെയുള്ള ബോധവത്കരണപരിപാടിയും കുടിവെള്ളവിതരണവും ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു.

പുതുതലമുറയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി തലമുറകള്‍ക്ക് പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടുരേഖപ്പെടുത്തി ജനാധിപത്യത്തിന് കരുത്തുപകരാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും ആവശ്യപ്പെട്ടു.

    സ്വീപ് നോഡല്‍ ഓഫീസര്‍ വി സുദേശന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ഡി.ദിവ്യപ്രിയ, സോന ജി കൃഷ്ണന്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date