Skip to main content

ലോകക്ഷയരോഗദിനാചരണം ജില്ലാതല പരിപാടി സംഘടിപ്പിച്ചു

 

ആരോഗ്യവകുപ്പ്, ജില്ലാ ടിബി കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ലോകക്ഷയരോഗദിനം ജില്ലാതല ദിനാചരണപരിപാടി  ഗവ നഴ്സിംഗ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. 
സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഉദ്ഘാടനം ചെയ്തു. 

ക്ഷയരോഗ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് മതിയായ ചികിത്സയെടുക്കുകയാണെങ്കില്‍ രോഗം നിയന്ത്രണവിധേയമാക്കാം. സമൂഹത്തിലെ ഓരോ വ്യക്തിക്കും ഇതില്‍ കാര്യമായ ഉത്തരവാദിത്തമാണുള്ളതെന്ന് സബ് കലക്ടര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി സി കെ ക്ഷയരോഗദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബേബി മെമ്മോറിയല്‍ ആശുപത്രി റസ്പിറേറ്ററി മെഡിസിന്‍ മേധാവിയും എസ്.ടി.എഫ് മുന്‍ ചെയര്‍മാനുമായ ഡോ. രവീന്ദ്രന്‍ സി മുഖ്യാതിഥിയായി. ടി.ബി വിമുക്ത പഞ്ചായത്ത് പദ്ധതിയുടെ നോഡല്‍ ഓഫീസറും ദാരിദ്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടറുമായ ശ്വിമല്‍രാജ് കെ കെ, ജില്ലാ ടി ബി ഫോറം പ്രസിഡന്‍റ് ശശികുമാര്‍ ചേളന്നൂര്‍ എന്നിവര്‍ സംസാരിച്ചു. 

 പരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരി, ചിത്രരചന, റീല്‍സ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സബ് കലക്ടര്‍ വിതരണം ചെയ്തു. 'ക്ഷയരോഗം- രോഗനിര്‍ണ്ണയവും ചികിത്സയും' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാര്‍ ജില്ലാ ടി ബി കേന്ദ്രം കണ്‍സള്‍ട്ടന്‍റുമാരായ ഡോ. ജലജാമണി സി എ, ഡോ. ഷിബു സി ആനന്ദ് എന്നിവര്‍ അവതരിപ്പിച്ചു.

ജില്ലാ ടി ബി ഓഫീസര്‍ ഡോ. നവ്യ ജെ തൈ കാട്ടില്‍ സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഷാലിമ ടി നന്ദിയും പറഞ്ഞു.

date