Skip to main content

അറിയിപ്പുകൾ 

കുടിവെളള വിതരണം തടസ്സപ്പെടും

കൊടുവളളി സെക്ഷനു കീഴിലെ ആര്‍ഡബ്ല്യൂഎസ്എസ് കൊടിയത്തൂര്‍ പമ്പ് ഹൗസിലെ പമ്പ് സെറ്റ് തകരാറിലായതിനാല്‍ പമ്പ് ഹൗസില്‍ നിന്നുമുളള കുടിവെളള വിതരണത്തിൽ ഇന്ന് (മാര്‍ച്ച് 26) മുതല്‍ ഏഴ് ദിവസത്തേക്ക് ഭാഗികമായി തടസ്സം നേരിടുമെന്ന് ജല അതോറിറ്റി കൊടുവളളി അസി. എഞ്ചിനീയര്‍ അറിയിച്ചു.

ജലവിതരണം  മുടങ്ങും

ചക്കിട്ടപ്പാറ വൈദ്യുതസബ് സ്റ്റേഷനില്‍ ഷട്ട് ഡൗണ്‍ കാരണം പവര്‍സപ്ലൈ ഇല്ലാത്തതിനാല്‍ മാര്‍ച്ച് 27, 28 തീയ്യതികളില്‍ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയില്‍ നിന്നുള്ള ജലവിതരണം പൂര്‍ണ്ണമായി മുടങ്ങുന്നതിനാല്‍ കോഴിക്കോട് കോര്‍പ്പറേഷനിലും, ഫറൂഖ് മുന്‍സിപാലിറ്റിയിലും സമീപ 13 പഞ്ചായത്തുകളിലും (ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ,കടലുണ്ടി) ജലവിതരണം പൂര്‍ണ്ണമായി മുടങ്ങുമെന്നും  ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും  ജല അതോറിറ്റി, ഹെഡ് വര്‍ക്ക്‌സ് സബ് ഡിവിഷന്‍ പെരുവണ്ണാമൂഴി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ദര്‍ഘാസ്

കോഴിക്കോട് സ്‌പെഷ്യല്‍ സബ് ജയിലിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പര്‍പ്പസ്) 2024-25 വര്‍ഷത്തില്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള അംഗീകൃത കമ്പനി ഡീലര്‍മാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് വില്‍ക്കുന്ന അവസാന തീയതി മാര്‍ച്ച് 30 വൈകീട്ട് മൂന്ന് മണി. അന്നേ ദിവസം നാല് മണിക്ക് തുറക്കും.
മുദ്രവെച്ച ദര്‍ഘാസ് അടങ്ങിയ കവറിന് മുകളില്‍ ദര്‍ഘാസ് നമ്പറും, പേരും എഴുതി സൂപ്രണ്ട്, സ്‌പെഷ്യല്‍ സബ് ജയില്‍ കോഴിക്കോട്, പുതിയറ പി ഒ, കോഴിക്കോട് ജില്ല, പിന്‍ 673004 എന്ന വിലാസത്തില്‍ നല്‍കണം.
ഗ്യാസ് സപ്ലൈ തുടങ്ങേണ്ട തിയതി:  ഏപ്രില്‍ ഒന്ന്.

അവധിക്കാല കോഴ്സുകള്‍

 പൊന്നാനിയിലെ  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ICSR) ഏപ്രിലില്‍  ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡെവലപ്പ്‌മെന്റ് കോഴ്‌സിനും (ഏപ്രില്‍ 15 - രാവിലെ 10 മുതല്‍ 11 വരെ), പ്ലസ് വണ്‍, പ്ലസ് ടു  ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും (ഏപ്രില്‍ 15 - രാവിലെ 11 മുതല്‍ 12 വരെ) അപേക്ഷിക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.  

കോഴ്‌സുകള്‍ക്കുള്ള അപേക്ഷ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 13 വരെ https://kscsa.org. എന്ന വെബ്‌സൈറ്റ് മുഖേനെ നല്‍കാം.  പ്രവേശനം ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 15 ന് ഐ.സി.എസ്.ആറില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം.  ഏപ്രില്‍ 17 ന് ക്ലാസുകള്‍ ആരംഭിക്കും.
ഫോണ്‍ - 0494 - 2665489, 828109886.

date