Post Category
വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി മൂലംകുഴി ബീച്ചിൽ സംഘടിപ്പിച്ച കയാക്കിംഗ് സബ് കളക്ടർ കെ. മീര ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളേയും സഞ്ചാരികളേയും ആകർഷിക്കുന്നതിനും വോട്ടിംഗ് അവബോധം സൃഷ്ടിക്കുന്നതിനുമാണ് കയാക്കിംഗ് സംഘടിപ്പിച്ചത്.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി കയാക്കിംഗ് ചെയ്യുവാനുള്ള അവസരം ഒരുക്കിയിരുന്നു. ജില്ലയിൽ പരമാവധി വോട്ടിംഗ് പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങളാണ് സ്വീപ്പ് നടത്തിവരുന്നത്.
അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ, ജോസഫ് ഹർട്ടിസ്, എറണാകുളം സ്വീപിൻ്റെ സാമൂഹ്യസേവന വിഭാഗം ഐക്കൺ വിൽഫ്രഡ് സി.മാനുവൽ, സ്വീപ്പ് എറണാകുളം കോ-ഓഡിനേറ്റർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
date
- Log in to post comments