Skip to main content

അമാല്‍ഗമേറ്റഡ് ഫണ്ട് സ്റ്റേറ്റ് മാനേജിംഗ് കമ്മിറ്റി പുനസംഘടന

 

കാക്കനാട്: സായുധ സേനയില്‍ നിന്നു വിരമിച്ച ഓഫീസര്‍മാര്‍ അംഗങ്ങളായുള്ള സംസ്ഥാന അമാല്‍ഗമേറ്റഡ് ഫണ്ട് സ്റ്റേറ്റ് മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി 2017 ഡിസംബര്‍ 31 ന് അവസാനിക്കുന്നതിനാല്‍ കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിലേക്ക് ഭാരതീയ നാവികസേനയിലെ കമ്മഡോര്‍ റാങ്കിലോ അതിനേക്കാള്‍ ഉയര്‍ന്ന റാങ്കിലോ വിരമിച്ചവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0484 2422239.

date