Skip to main content

അക്ഷയയുടെ 15-ാം വാര്‍ഷികം

 

കാക്കനാട്: വിവരസാങ്കേതികവിദ്യ ജനകീയമാക്കുക, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനായി ജനങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കിയ അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ ജില്ലാതല ഉദ്ഘാടനം പറവൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രിയില്‍ പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പ് നിര്‍വഹിച്ചു. 

സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.വി. നിഥിന്‍, പ്രതിപക്ഷ നേതാവ് വിദ്യാനന്തന്‍, അക്ഷയ പറവൂര്‍ കോ-ഓര്‍ഡിനേറ്റര്‍ ജയശ്രീ, ഡോ. മിനി, അക്ഷയ സംരംഭകര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date