Skip to main content
 ഭരണഘടനാ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റില്‍ ജീവനക്കാര്‍ക്ക്  ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. 

ഭരണഘടനാ ദിനം; കളക്ടറേറ്റില്‍ പ്രതിജ്ഞ

  ഭരണഘടനാ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റില്‍ ജീവനക്കാര്‍ ഭരണഘടനാ പ്രതിജ്ഞയെടുത്തു. എ.ഡി.എം എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പരിപാടിയില്‍ എല്‍.എ.ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്‍.ആര്‍.ഡെപ്യൂട്ടി കളക്ടര്‍ രവികുമാര്‍.കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍.ഇ.വി, വിവിധ വകുപ്പു പ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

date