Skip to main content

വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിൽ

        പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം (തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിഭാഗം)ത്തിന്റെ തിരുവനന്തപുരം ശാന്തിനഗറിലെ ഭവന നിർമാണ ബോർഡിലെ നാലാം നിലയിൽ പ്രവർത്തിച്ചിരുന്ന ഹെഡ് ഓഫീസ് ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന്റെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിലേക്ക് മാറ്റി. വിഎച്ച്എസ്ഇ പരീക്ഷാ വിഭാഗം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹൗസിങ് ബോർഡ് ബിൽഡിങ്ങിൽ തുടരും. പുതിയ മേൽവിലാസം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം (തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിഭാഗം), താഴത്തെ നില, ജഗതി, തിരുവനന്തപുരം – 695014.

പി.എൻ.എക്‌സ്. 1571/2024

date