Skip to main content

പ്രവേശനോത്സവ ഗാനം: രചനകൾ ക്ഷണിച്ചു

        2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനത്തിനായി കേരളത്തിന്റെ വിദ്യാഭ്യാസ സാസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന രചനകൾ ക്ഷണിച്ചു. ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ രചനകൾ അഞ്ചു മിനിട്ട് കവിയാൻ പാടുള്ളതല്ല. രചനകൾ മേയ് 14നു മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടർ, ക്യു.ഐ.പി സെക്ഷൻ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം, പിൻ- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽsupdtqip.dge@kerala.gov.in

പി.എൻ.എക്‌സ്. 1607/2024

date