Skip to main content

ആബി പദ്ധതി ആധാര്‍ ബന്ധിപ്പിക്കാന്‍ 30 വരെ മാത്രം

   ആബി പദ്ധതി ആധാര്‍ ബന്ധിപ്പിക്കാന്‍ ഈ മാസം 30 വരെ മാത്രം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്‍.ഐ.സി മുഖേന നടപ്പാക്കി വരുന്ന ആം ആദ്മി ഭീമയോജനയിലെ അംഗങ്ങള്‍ക്കുള്ള( 18-50 വയസുവരെ) മരണാനന്തര ധനസഹായം ഏറ്റവും കുറഞ്ഞത് 30,000 രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി നിലവിലുള്ള സ്‌കോളര്‍ഷിപ്പ് ആനുകൂല്യം തുടരും. 
    പുതുക്കിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആധാര്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കണം. ഈ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ ംംം.രവശമസ.ീൃഴ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അക്ഷയ, കുടുംബശ്രീ ഉന്നതി മറ്റ് സേവാകേന്ദ്രങ്ങള്‍ എന്നിവ വഴി 30നകം അഞ്ച് രൂപ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കി വിവരങ്ങള്‍സമര്‍പ്പിക്കണം. വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കുകയില്ലെന്നും ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

date