Skip to main content

കേരളത്തിന്റെ പൊതുവിദ്യാസരംഗം ഉയർന്ന ഗുണനിലവാരം പുലർത്തുന്നു: മന്ത്രി വി ശിവൻകുട്ടി

വിദ്യാഭ്യാസത്തിന് ജനങ്ങൾ നൽകുന്ന പ്രാധാന്യവും, യോഗ്യതയും മികവുമുള്ള അധ്യാപക സമൂഹവും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഉന്നത ഗുണനിലവാരമുള്ളതാക്കി മാറ്റുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പട്ടം ഗവ മോഡൽ ഗേൾസ് എച്ച് എസ് എസിൽ നടന്ന സംസ്ഥാന തല അധ്യാപക സംഗമം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ നടത്തുന്ന നിക്ഷേപങ്ങളും നിരന്തര വിലയിരുത്തലും പൊതുവിദ്യാദ്യാസത്തിന് കരുത്ത് പകരുന്നു. മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊണ്ട് പാഠ്യപദ്ധതി ചടക്കൂട് സൃഷ്ടിച്ച് ജ്ഞാന സമൂഹത്തെ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ജനകീയജനാധിപത്യ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ നയമാണ് സംസ്ഥാന സർക്കാർ പിൻതുടരുന്നത്. പരിസ്ഥിതി,ശാസ്ത്ര ബോധവും ലിംഗ നീതിയും സാംസ്‌കാരിക വൈവിധ്യങ്ങളും ഉൾപ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് പിൻതുടരുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി   ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നാം ലക്ഷ്യം വയ്ക്കുന്നു. അതിനനുസരിച്ചുള്ള ചുമതലകൾ കാര്യക്ഷമതയോടെ നിർവഹിക്കാൻ അധ്യാപകരെ സജ്ജമാക്കുന്നതിനാണ് 2024 ലെ അവധിക്കാല അധ്യാപക സംഗമം സംഘടിപ്പിക്കുന്നത്. പഠന സമീപനംപഠന പ്രവർത്തനങ്ങൾ ക്ലാസ് മുറിപഠന മാധ്യമംഅധ്യാപകൻറെ പങ്ക്പഠന സഹായ സാമഗ്രികൾഗൃഹപഠനംപുറം വാതിൽ പഠനംവിലയിരുത്തൽ രീതിപാഠപുസ്തകംഅധ്യാപകസഹായിവിവര സാങ്കേതിക വിദ്യയുടെ പ്രയോഗംഎന്നിങ്ങനെ അറിവ് നിർമ്മാണത്തിൻറെ  എല്ലാ സഹായ ഘടകങ്ങളിലും പുരോഗമനപരമായ ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തിൽ ഊന്നിയാണ് 2024-25 വർഷത്തെ അവധിക്കാല അധ്യാപക സംഗമം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം  സ്റ്റാർസ് പദ്ധതി മുഖേന 2024-25 വർഷത്തെ അവധിക്കാല അധ്യാപക സംഗമം  എൽ.പിയു.പിഹൈസ്‌കൂൾ വിഭാഗത്തിലെ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം  ഇന്നു മുതൽ മെയ് 25 വരെ തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്നു. ആദ്യ ബാച്ചുകൾ ഇന്ന് മുതൽ 18 വരെയും രണ്ടാം ബാച്ച് 2024 മെയ് 20 മുതൽ 24 വരെയുമാണ് നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി എസ്.സി.ഇ.ആർ.ടിസമഗ്ര ശിക്ഷാ കേരളംകൈറ്റ്എസ്.ഐ. ഇ.ടിസീമാറ്റ്വിദ്യാകിരണംഡയറ്റ് എന്നീ വിവിധ വിദ്യാഭ്യാസ ഏജൻസികളുടെയും ഡയറക്ടറേറ്റിൻറെയും ഏകോപിച്ച പ്രവർത്തനങ്ങളിലൂടെയാണ് അധ്യാപക സംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ വിവിധ ക്ലാസുകളിൽ 16 വിഷയങ്ങളിലായി 3365 അധ്യാപക സംഗമം ബാച്ചുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷത്തി എൺപത്തൊൻപതിനായിരത്തി തൊള്ളായിരത്തി നാൽപ്പത്തി നാല് (2,89,944) അധ്യാപകരാണ് എൽ.പിയു.പിഹൈസ്‌കൂൾ വിഭാഗത്തിലായി അധ്യാപക സംഗമങ്ങളിൽ പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്എസ് ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെകൈറ്റ് സിഇ ഒ കെ അൻവർ സാദത്ത്എസ് ഐ ഇ റ്റി ഡയറക്ടർ ബി അബുരാജ്സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ.പി പ്രമോദ്സമഗ്ര ശിക്ഷാ കേരളം ഡോ. സുപ്രിയ എ ആർ എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 1697/2024

date