Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ട് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ 2024-25 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്കും 5 ദിവസത്തെ ഹ്രസ്വകാല കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. ഹ്രസ്വകാല കോഴ്‌സായ ഫുഡ് പ്രിസര്‍വേഷന്‍ ആന്‍ഡ് കറി പൗഡര്‍/ മസാല മേക്കിങ് കോഴ്‌സ് മെയ് 27 ന് ആരംഭിക്കും. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ www.fcikerala.org എന്ന വെബ്‌സൈറ്റിലൂടെ മെയ് 31 ന് വൈകീട്ട് 5 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2384253, 9447610223.

date