Skip to main content

മഴക്കാലപൂർവ്വ ശുചീകരണം  നടത്തി

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസ് പരിസരങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ കോളേജ് ഹൗസ് കീപ്പിങ് ഡിപ്പാർട്മെന്റും കളമശ്ശേരി ലിറ്റിൽ ഫ്ലവർ പോളിടെക്‌നിക് കോളേജ് എൻ. എസ്. എസ് വിഭാഗവും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

മഴക്കാലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

 ലിറ്റിൽഫ്ലവർ   പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡൊമനിക് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് എൻ. എസ്. എസ് കോ ഓഡിനേറ്റർ ബാലചന്ദ്രൻ, മെഡിക്കൽ കോളേജ് ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺ എൽപ്പിസ്റ്റൻ എന്നിവരുടെ നേതൃത്വത്തിൽ ഉറവിട നശീകരണം, പരിസര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ കോളേജ് ഹൗസ്കീപ്പിങ് ജീവനക്കാരും അൻപത് എൻ. എസ്. എസ് വൊളന്റിയേഴ്‌സും പങ്കെടുത്തു. കൂടുതൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ എൻ. എസ്. എസ് പ്രവർത്തകർ സന്നദ്ധരാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.

date