Skip to main content

ലാടെക്ക് - പ്രസിദ്ധീകരണ സോഫ്റ്റ്‌വെയർ പരിശീലന പരിപാടി

സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നസംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) 16 മണിക്കുർ നീണ്ടുനിൽക്കുന്ന ലാടെക്ക് - പ്രസിദ്ധീകരണ സോഫ്റ്റ്‌വെയർ പരിശീലന പരിപാടി  നടത്തുന്നു.

കമ്പ്യൂട്ടറിൽ ഡോക്യൂമെന്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ലാടെക്ക്.  ഉയർന്ന നിലവാരത്തിലുള്ള ടൈപ്പ് സെറ്റിങ് സംവിധാനമാണിത്. വിദ്യാർത്ഥികൾഅധ്യാപകർഗവേഷകർ എന്നിവർക്ക്  കോഴ്‌സിലേക്ക് അപേക്ഷിക്കാം.

മെയ് 27 മുതൽ ജൂൺ 4 വരെ ഓൺലൈനായി നടക്കുന്ന പരിപാടി.  8 പ്രവൃത്തി ദിവസങ്ങളിലായി ദിവസം 2 മണിക്കൂർ വീതമുള്ള സെഷനുകളായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. 700 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.

https://icfoss.in/event-details/186എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

അപേക്ഷിക്കേണ്ട അവസാന തിയതി മെയ്  23. കൂടുതൽവിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.

പി.എൻ.എക്‌സ്. 1746/2024

date