Skip to main content

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചു

തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയറില്‍ ലഭിക്കും. അതാത് സ്ഥാപനമേധാവികള്‍ തങ്ങളുടെ കാര്യാലയത്തിലെ ജീവനക്കാര്‍ക്ക് കൗണ്ടിംഗ് ഡ്യൂട്ടി ലഭ്യമായിട്ടുണ്ടോ എന്ന് ഓര്‍ഡര്‍ സോഫ്‌റ്റ്വെയറില്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ഉത്തരവുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി ഓര്‍ഡര്‍ സോഫ്‌റ്റ്വെയറില്‍ (ഓര്‍ഡര്‍ സേര്‍വ്ഡ് സ്റ്റാറ്റസ്) രേഖപ്പെടുത്തണം. വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മേയ് 22 മുതല്‍ നടക്കും. ഡ്യൂട്ടി ഉത്തരവുകള്‍ ലഭിച്ച ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

date