Skip to main content

*മഹാരാജാസ് കോളേജ്  നാല് വര്‍ഷ ഹോണേഴ്സ് ബിരുദ പ്രവേശനം*

 

കേരള സര്‍ക്കാരിന് കീഴിലുള്ള ഏക സര്‍ക്കാര്‍ ഓട്ടോണോമസ് കോളേജ് ആയ മഹാരാജാസ് കോളേജിലെ വിവിധ നാല് വര്‍ഷ ഹോണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള  സമര്‍പ്പിക്കാം. പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ഏകജാലക ഇപ്പോള്‍ അപേക്ഷകള്‍ സൗകര്യം https://maharajasonline.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്. 

ജനറല്‍ വിഭാഗത്തിന് 100 രൂപയും എസ് സി/എസ് ടി വിഭാഗത്തിന് 50 രൂപയുമാണ് അപേക്ഷാ ഫീസ്. നാല് വര്‍ഷ ഹോണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ മതിയായ ക്രെഡിറ്റുകളോടെ മൂന്നു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവും മതിയായ ക്രെഡിറ്റുകളോടെ നാല് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹോണേഴ്‌സ് ബിരുദവും ലഭിക്കുന്ന രീതിയിലാണ് പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളും വിശദമായ പ്രോസ്‌പെക്ടസും കോളേജ് വെബ്‌സൈറ്റ് ആയ https://maharajas.ac.in ലഭ്യമാണ്.

date