Skip to main content

അപേക്ഷ ക്ഷണിച്ചു

 

ദൃശ്യമാധ്യമരംഗത്ത് നിരവധി അവസരങ്ങള്‍ ലഭ്യമായിട്ടുള്ള തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്ക് കെ-ഡിസ്‌കിന്റെ സ്‌കോളര്‍ഷിപ്പോടുകൂടി സി-ഡിറ്റില്‍ അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്‌സുകള്‍ക്കും മേയ് 31 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓരോ കോഴ്‌സുകള്‍ക്കും 20 സീറ്റുകള്‍ വീതം ഉണ്ട്. വിശദവിവരങ്ങള്‍ക്കു 9895788155, 7012690875 നമ്പറുകളില്‍ ബന്ധപ്പെടുകയോ www.mediastudies.cdit.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

date