Skip to main content

ബ്രെയിലി അധ്യാപക പരിശീലനം

 

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ബ്രെയിലി സാക്ഷരതാ പരിപാടിയുടെ അധ്യാപക പരിശീലനം മേയ് 21, 22 തീയതികളില്‍ എറണാകുളം  സൗത്തിലുള്ള അധ്യാപക ഭവനില്‍ നടക്കുന്നു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനമാണ് അധ്യാപക ഭവനില്‍ നടക്കുന്നത്.  പരിശീലന പരിപാടി  21 ന് രാവിലെ  10 ന് ആരംഭിക്കും 22 ന് വെകീട്ട് 4 ന് അവസാനിക്കും.  സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി ഒലീന, അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ടീച്ചേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് എം.സുധീര്‍  ഉള്‍പ്പെടെയുള്ളവര്‍ പരിശീലനത്തില്‍ പങ്കെടുക്കും.

date