Skip to main content

തെക്കൻ  തീരദേശ തമിഴ് നാടിനു  മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു

തെക്കൻ  തീരദേശ തമിഴ് നാടിനു  മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. തെക്കൻ  തീരദേശ തമിഴ് നാടിനു മുകളിൽ നിന്ന്  വടക്കൻ കർണാടക വരെ  ന്യുന മർദ്ദ പാത്തിയും  രൂപപ്പെട്ടിരിക്കുന്നു. 

വടക്കൻ കേരളത്തിന് മുകളിലായി  മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5  ദിവസം  ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. 

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22  തീയതികളിൽ അതി തീവ്രമായ  മഴക്കും, മെയ്‌ 20 മുതൽ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്കും,  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത

 

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ  മെയ്‌ 22-ഓടെ  ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
 

date