Skip to main content

*ബ്രെയിലി അധ്യാപക പരിശലനം ആരംഭിച്ചു*

 

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മേയ് 21 നടക്കുന്ന ബ്രെയിലി സാക്ഷരതാ പരിപാടിയുടെ അധ്യാപക പരിശീലനം ആരംഭിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ അധ്യാപകര്‍ക്കുള്ള രണ്ടുദിവസത്തെ പരിശീലനമാണ് എറണാകുളം  സൗത്തിലുള്ള അധ്യാപക ഭവനില്‍ നടക്കുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ജെ.വിജയമ്മ ബ്രയിലി ലിറ്ററസി സാക്ഷരതാ പാഠാവലി ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ടീച്ചേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് എം.സുധീറിന് നല്‍കി  ഉദ്ഘാടനം ചെയ്തു. റീജിയണല്‍ കോ-ഓഡിനേറ്റര്‍ ഡോ. വി.വി മാത്യു  അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ ടി.വി ശ്രീജന്‍ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന യോഗത്തില്‍ സാക്ഷരതാ മിഷന്‍ എറണാകുളം ജില്ലാ കോ- കോഡിനേറ്റര്‍ വി.വി ശ്യാംലാല്‍ സ്വാഗതവും അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ..എം സുബൈദ നന്ദിയും പറഞ്ഞു.

date