Skip to main content

ലാറ്ററൽ എൻട്രി  സ്‌പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡിയുടെ  പൈനാവ്  മോഡൽപോളിടെക്‌നിക്  കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷന് താല്പര്യമുള്ള +2 SCIENCE/ VHSE/ ITI / KGCE പാസായ വിദ്യാർഥികൾക്ക് മെയ് 31 വരെ www.polyadmission.org/let എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. ബയോമെഡിക്കൽ എൻജിനിയറിങ്,  കമ്പ്യൂട്ടർ എൻജിനിയറിങ്,    ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് എന്നീ  എൻജിനിയറിങ് ഡിപ്ലോമ  പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. SC/ST/OEC/OBC-H വിദ്യാർത്ഥികൾക്ക് ഫീസിളവ്   ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862297617, 8547005084, 9446073146.

പി.എൻ.എക്‌സ്. 1787/2024

date