Skip to main content

എസ്.സി/ എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്‌സ്

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കരിയര്‍ സര്‍വ്വീസ് സെന്റര്‍ ഫോര്‍ എസ്.സി/ എസ്.ടി യുടെ ആഭിമുഖ്യത്തില്‍ ജൂലൈ മുതല്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൗജന്യമായി സ്‌റ്റൈപെന്റോടുകൂടിയുള്ള കോഴ്‌സുകള്‍ക്ക് പ്ലസ് ടു പരീക്ഷ പാസ്സായിട്ടുള്ളതും കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ (2021-22 മുതല്‍ 2023-24 വരെ) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 18 നും 30 നും മദ്ധ്യേ. വാര്‍ഷിക കുടുംബവരുമാനം മൂന്നു ലക്ഷത്തില്‍ കവിയരുത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മേയ് 25 ന് മുന്‍പായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് വിവരങ്ങള്‍ നല്‍കണം. ഫോണ്‍: 0487 2331016.

date