Skip to main content

സീ റസ്‌ക്യൂ ഗാര്‍ഡ്; വാക്ക് ഇന്‍ ഇന്റര്‍വ്യു

 

ട്രോളിംഗ് നിരോധന കാലയളവില്‍ (2024 ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസങ്ങള്‍) എറണാകുളം ജില്ലയിലെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ സീ റസ്‌ക്യൂ ഗാര്‍ഡ്മാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളി ആയിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയായവര്‍ ആയിരിക്കണം.  20 - 45 വയസിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.  പ്രതികൂല കാലവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം. സീ റസ്‌ക്യൂ ഗാര്‍ഡായി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്കും അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും 2018-ലെ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. 

താല്പര്യമുള്ളവര്‍ക്ക് പ്രായം, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മേയ് 28-ന് രാവിലെ 10.30 ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2502768. 

date