Skip to main content

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം: ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

             സംസ്ഥാന ജൈവവൈവിധ്യ ബോർഡും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി ‘കേരളത്തിന്റെ ജൈവാധിനിവേശ നിയന്ത്രണ മാർഗ്ഗ നിർദ്ദേശങ്ങൾ’ എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ശിൽപ്പശാല. 

             കെ.ടി.ഡി.സി ഗ്രാന്റ് ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ച ശിൽപ്പശാല സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. രത്തൻ കേൽക്കർ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ഡോ. കെ. സതീഷ്കുമാർ, ഡോ.എസ്. രാജശേഖരൻ, ഡോ.ടി സാബു, ഡോ. ഹൃദീക്, ഡോ.സി.കെ. പീതാംബരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗങ്ങൾ, ജൈവവൈവിധ്യ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന വകുപ്പ് പ്രതിനിധികൾ, ജൈവവൈവിധ്യ പരിപാലന സമിതി പ്രതിനിധികൾ, വിഷയ വിദഗ്ദ്ധർ, സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വിർച്വൽ കേഡർ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1817/2024

date