Skip to main content

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം

 

ആലപ്പുഴ: സംസ്ഥാന ജൈവജവവിധ്യ ബോര്‍ഡും വയലാര്‍ ഗ്രാമപഞ്ചായത്ത്‌
ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി.) യും ചേര്‍ന്ന് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം വയലാര്‍ തിരുനാഗംകുളങ്ങര കാവില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ മണിയപ്പന്‍ നിര്‍വഹിച്ചു. ഡി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രുതി ജോസ് എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ്. സുമേഷ് ജൈവവൈവിധ്യ സംരക്ഷണ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. വിദ്യാര്‍ത്ഥികളുടെയും ബി.എം.സി അംഗങ്ങളുടെയും പ്രദേശവാസികളുടെയും പ്രാദേശിക വിദഗ്ധരുടെയും നേതൃത്വത്തില്‍ തിരുനാഗംകുളങ്ങര കാവിലെ സസ്യ ജന്തുജാലങ്ങളുടെ വിവരശേഖരണം നടത്തി.

date