Skip to main content

എൻട്രൻസ് പരിശീലന ഗ്രാന്റിന് അപേക്ഷിക്കാം

 

ആലപ്പുഴ: ആറു മാസത്തിൽ കുറയാത്ത കാലയളവിലുള്ള മെഡിക്കൽ/എഞ്ചിനീയറിംഗ് പരീക്ഷാ പരിശീലനം നേടുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്ത ഭടൻമാരുടെ മക്കൾക്ക് എൻട്രൻസ് പരിശീലന ഗ്രാന്റിന് സർവീസ് പ്ലസ് വഴി ഓൺലൈനായി അപേക്ഷിക്കാം.  ഓൺലൈനായി സമർപ്പിച്ച രേഖകളുടെ പകർപ്പ് ജൂലൈ 15 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഹാജരാക്കണം.  ഫോൺ 0477 2245673.

date