Skip to main content

കെസിസിപിഎല്‍ന്റെ നാലാമത്തെ പെട്രോള്‍ പമ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ജൂണില്‍ ആരംഭിക്കും

പൊതുമേഖലാ സ്ഥാപനമായ  പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  കേരളാ ക്ലേസ് ആന്‍ഡ് സെറാമിക് പ്രൊഡക്സ്  ലിമിറ്റഡിന്റെ (കെസിസിപിഎല്‍)വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ അനുമതി ലഭിച്ച നാലാമത്തെ  പെട്രോള്‍ പമ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ജൂണില്‍ ആരംഭിക്കും. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ കെസിസിപിഎല്‍ ചെയര്‍മാന്‍ ടിവി രാജേഷും മാനേജിങ് ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണനും സന്ദര്‍ശിച്ച് വിലയിരുത്തി. കിന്‍ഫ്ര മാനേജര്‍ മുരളിയും ഒപ്പമുണ്ടായിരുന്നു.
വ്യവസായ വകുപ്പിന്‍ കീഴില്‍  പ്രവര്‍ത്തിക്കുന്ന  കെസിസിപിഎല്‍ ന്റെ മൂന്ന് പെട്രോള്‍ പമ്പുകള്‍ പാപ്പിനിശ്ശേരിയിലും മാങ്ങാട്ടുപറമ്പും നാടുകാണിയിലും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കമ്പനിയുടെ കരിന്തളം യൂണിറ്റിലും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു പെട്രോള്‍പമ്പ് കൂടി സ്ഥാപിക്കുവാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.

date