Skip to main content

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

        തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ 2024-25 അധ്യയന വർഷത്തിൽ ബയോടെക്നോളജി വിഷയത്തിന് നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി മേയ് 31ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേംബറിൽ ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.

പി.എൻ.എക്‌സ്. 1845/2024

date