Skip to main content

മഴക്കെടുതി : കൺട്രോൾ റൂം തുറന്നു

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ മഴ തുടരുന്നതിനാൽ തദ്ദേശസ്വയം ഭരണ വകുപ്പ് തിരുവനന്തപുരം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മണ്ണിടിച്ചിൽ, വെള്ളക്കെട്ട് മുതലായ മഴക്കെടുതിയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങൾ 0471 2731212 എന്ന കൺട്രോൾ റൂം നമ്പറിൽ അറിയിക്കാവുന്നതാണ്.

date