Skip to main content

വേനല്‍ പാഠം സമാപിച്ചു

ആലപ്പുഴ: കുട്ടികള്‍ക്ക് വേനലവധിക്കാലം ക്രിയാത്മകമായി വിനിയോഗിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'വേനല്‍ പാഠം' വേനല്‍ക്കാല കോച്ചിംഗ് ക്യാമ്പിന് സമാപനം. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന സമ്മേളനം വൈ.എം.സി.എ. ഹാളില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷനായി. ക്യാമ്പ് സംഘാടനത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കുള്ള കായിക ഉപകരണങ്ങള്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി വിതരണം ചെയ്തു. ലോക ബോക്‌സിങ് ചാമ്പ്യനും ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാവുമായ കെ.സി. ലേഖ, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രദീപ്കുമാര്‍, ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി സോണല്‍ മാനേജര്‍ റോയ് പി. എബ്രഹാം, ഇന്ത്യന്‍ ബാങ്ക് ആലപ്പുഴ ചീഫ് മാനേജര്‍ കെ.ആര്‍. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date