ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് ട്രെയിനിങ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഷിപ്പ് ഡവലപ്പ്മെന്റിന്റെ (കെ.ഐ.ഇ.ഡി) ആഭിമുഖ്യത്തില്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റില്‍ മൂന്നു ദിവസത്തെ പരിശീലന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 28 മുതല്‍ 30 വരെ കളമശ്ശേരിയില്‍ ഉള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകര്‍/എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 2,950 രൂപയാണ് പരിശീലന ഫീസ്. (കോഴ്സ്ഫീ, സര്ട്ടിഫിക്കേഷന്, ഭക്ഷണം, താമസം, ജി.എസ്.ടി ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപ ഫീസ് നല്കിയാല് മതി. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര് ഓണ്‍ലൈനായി http://kied.info/training-calendar ല്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2532890, 0484-2550322, 9188922800.
- Log in to post comments