Skip to main content

ഇ-ഗ്രാന്റ്‌സ്; വിവരങ്ങള്‍ നല്‍കണം

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും തത്തുല്യമായ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് ഇ-ഗ്രന്റ്‌സ് പോര്‍ട്ടല്‍ സജ്ജമായി. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കുന്നതിന് പ്രധാനധ്യാപകര്‍ നടപടി സ്വീകരിക്കണം. അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0491 2505663.

date