Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മത്സര പരീക്ഷാ പരിശീലന കേന്ദ്രമായ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്ന സ്ഥാപനത്തില്‍ റെഗുലര്‍, ഹോളിഡേ ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന 6 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, ചേരമാന്‍ ജുമാമസ്ജിദ് ബില്‍ഡിംഗ്, കൊടുങ്ങല്ലൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0480 2804859, 7994324200, 9747419201. ഹോളിഡേ ബാച്ചുകളിലേക്കായി എക്‌സല്‍ അക്കാദമി, ബിഷപ്പ് ഹൗസ് തൃശൂര്‍, തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കേച്ചേരി എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 9847276657, 9747520181.

date