Post Category
സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയും ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും 29ന്
തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഴുവന്‍ വാഹനങ്ങളുടെയും സുരക്ഷാ പരിശോധനയും സ്റ്റിക്കര്‍ വിതരണവും മെയ് 29ന് മണ്ണുത്തി ഡോണ്‍ ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ എട്ട് മുതല്‍ നടത്തും. വാഹനത്തിന്റെ അസല്‍ രേഖകളും ജി.പി.എസ് രേഖകളും സഹിതം വാഹനം പരിശോധനയ്ക്ക് ഹാജരാക്കണം. താലൂക്കിലെ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുള്ള റോഡ് സുരക്ഷാ പരിശീലനവും അന്നേദിവസം നടത്തും. അസല്‍ ലൈസന്‍സ് സഹിതമെത്തണം. ജൂണ്‍ മുതല്‍ സര്‍വീസ് നടത്തേണ്ട മുഴുവന്‍ സ്കൂള്‍ വാഹനങ്ങളും പരിശോധനയ്ക്ക് എത്തിക്കണം. അന്നേദിവസം ഹാജരാക്കാത്ത വാഹനങ്ങളെ വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments