Post Category
ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ട്രെയിനിങ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് മെയ് 28 മുതൽ 30 വരെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ട്രെയിനിങ് സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകര്‍, എക്സിക്യൂട്ടീവ് എന്നിവര്‍ക്ക് പങ്കെടുക്കാം. 2950 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1200 രൂപ. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1800 രൂപ താമസം ഉള്‍പ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. താല്പര്യമുള്ളവര് ഓണ്‍ലൈനായി http://kied.info/training-calender/ ലിങ്കിൽ അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 30 പേര് ഫീസ് അടച്ചാല്‍ മതി. ഫോൺ: 0484 2532890, 0484 2550322, 9188922800.
date
- Log in to post comments