Skip to main content

മോണ്ടിസോറി ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സാണിത്. പഠന പരിപാടിയുടെ ഭാഗമായി കോണ്‍ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലുകളും,ഇന്റേൺഷിപ്പും, ടീച്ചിങ് പ്രാക്ടീസും ഉണ്ടായിരിക്കും. പ്ലസ്ടു / ഏതെങ്കിലും ടീച്ചർ ട്രെയിനിങ് കോഴ്‌സ്/ ഡിപ്ലോമ ആണ് അപക്ഷിക്കാനുള്ള യോഗ്യത. ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ്' ഡിപ്ലോമയുടെ രണ്ടാംവർഷ കോഴ്‌സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭിക്കും. https://app.srccc.in/register  എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  കൂടുതല്‍ വിവരങ്ങൾ www.srccc.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. ജൂൺ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. മലപ്പുറം ജില്ലയില്‍ എരുഡയർ ടീച്ചർ ട്രെയിനിംഗ് ഫൗണ്ടേഷൻ, മലപ്പുറം (ഫോണ്‍: 7561860260), മഞ്ചേരി മെറ്റ് അക്കാദമി (ഫോണ്‍: 9387977000) എന്നിവയാണ് പഠനകേന്ദ്രങ്ങൾ.

date