Skip to main content

താനൂര്‍ ഫിഷറീസ് സ്കൂളില്‍ വാര്‍ഡന്‍, കെയര്‍ടേക്കര്‍ നിയമനം

ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുളള താനൂര്‍ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളില്‍ ഒഴിവുളള പി.ഇ.ടി. കം വാർഡൻ, കെയർ ടേക്കർ തസ്തികകളിലേയ്ക്ക് താൽകാലിക നിയമനം നടത്തുന്നു.  പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.  പി.ഇ.ടി കം വാർഡൻ തസ്തികയിലേയ്ക്ക് ബിരുദവും ബി.പി.ഇ.എഡുമാണ് യോഗ്യത.  40 നും 60 നും ഇടയിൽ പ്രായമുളളവരായിരിക്കണം.  കെയർടേക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ ബിരുദവും ബി.എഡും, 35 വയസിനു മുകളിൽ പ്രായമുളളവരുമായിരിക്കണം.  മെയ് 31 വെളളിയാഴ്ച രാവിലെ 10.30 ന് പൊന്നാനി ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9544272867,  0494-2666428.

 

date